പുഴക്കര ഉത്സവത്തിൽ സംഘർഷം: നിയന്ത്രിക്കാൻ എത്തിയ പോലീസുകാരന് പരിക്ക്
എരമംഗലം പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിൽ വരവ് കമ്മറ്റികളിലെ അംഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായി തുടർന്ന് നിയന്ത്രിക്കാൻ എത്തിയ പോലീസുകാരന് പുറകിൽ നിന്നും ചവിട്ടേറ്റ് പരിക്ക് പറ്റി.
ഉത്സവത്തിനിടെ വിവിധ ഇടങ്ങളിലായി ചെറിയ രീതിയിൽ അടിപിടികൾ ഉണ്ടായെങ്കിലും കൂടുതൽ പരിക്കുകൾ ഒന്നും ഉണ്ടായിട്ടില്ല. ഇന്നലെ രാത്രി 9 30 ഓടെ ഉണ്ടായ സംഘർഷം നിയന്ത്രിക്കാൻ എത്തിയ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ സി പി ഒ അരുൺനാഥിനാണ് പുറകിൽ നിന്നും ചവിട്ടയറ്റ് പരിക്ക് പറ്റിയത് ഇടതു കയ്യിൽ പരിക്കേറ്റ അരുൺ നാഥ് പെരുമ്പടപ്പ് കെ.എം.എം ഹോസ്പിറ്റലിൽ ചികിത്സ തേടി. സംഭവത്തിൽ പെരുമ്പടപ്പ് പോലീസ് കേസെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments