Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്‌ ശുചിത്വ പ്രഖ്യാപനം നടത്തി .

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്‌ ശുചിത്വ പ്രഖ്യാപനം നടത്തി . 

മാലിന്യ മുക്ത നവകേരളംജനകീയ കാമ്പയിൻ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്‌ ശുചിത്വ പ്രഖ്യാപനം നടത്തി . ബ്ലോക്ക് പരിധിയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും പ്രഖ്യാപിച്ചതിനു ശേഷമാണു ബ്ലോക്ക് പഞ്ചായത്ത്‌ ശുചിത്വ പ്രഖ്യാപനം നടത്തിയത് . ബ്ലോക്ക് 
സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ രാമദാസ് മാസ്റ്റർ സ്വാഗതം പറഞ്ഞു . വൈസ് പ്രസിഡന്റ്‌ സൗദമിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ്‌ അഡ്വ ഇ സിന്ധു ശുചിത്വ പ്രഖ്യാപനം നടത്തി . ഗ്രാമപഞ്ചായത്തു പ്രസിഡന്റ്റുമാരായ ബീന ടീച്ചർ , മിസ്‌രിയ സൈഫുദ്ധീൻ ,
ബ്ലോക്ക് മെമ്പർമാർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു .

മാലിന്യമുക്ത -ശുചിത്വ പ്രവർത്തനങ്ങളിൽ മികച്ച ഗ്രാമപഞ്ചായത്ത് - നന്നമുക്ക് ,രണ്ടാം സ്ഥാനം ആലങ്കോട് , സമയബന്ധിതമായി ശുചിത്വ പദവി കൈവരിച്ച മാറഞ്ചേരി , പെരുമ്പടപ്പ് , വെളിയങ്കോട് എന്നീ ഗ്രാമപഞ്ചായത്തുകളെയും , മികച്ച ഹരിത കർമ്മ കൺസോർഷ്യം -ആലങ്കോട് , മികച്ച CDS - മാറഞ്ചേരി, മികച്ച ഹരിത ടൌൺ -ആലങ്കോട് ചങ്ങരംകുളം , മികച്ച ഹരിത സ്ഥാപനം ഗവ . ആയുർവേദ ഡിസ്‌പെൻസറി മാറഞ്ചേരി എന്നിവരെയും ട്രോഫികൾ നൽകി ആദരിച്ചു.
ജോയിന്റ് BDO രാജേഷ് എം നന്ദി അറിയിച്ചു .




🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments