ശുചിത്വ സാഗരം സുന്ദര തീരം, വെളിയങ്കോട് തീരം ശുചീകരിച്ചു
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ഫിഷറീസ് വകുപ്പിൻ്റെ സഹകരണത്തോടെ
സർക്കാരിന്റെ ശുചിത്വ സാഗരം സുന്ദര തീരം എന്ന പദ്ധതിയുടെ ഭാഗമായി
തണ്ണിത്തുറ മുതൽ പത്തുമുറി വരെയുളള വെളിയങ്കോടിൻ്റെ കടൽ തീരത്ത് ഏകദിന പ്ലാസ്റ്റിക്ക് നിർമ്മാർജജ യജ്ഞ പ്രവ്യത്തിയിലൂടെ ശുചീകരിച്ചു . വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപുറത്ത് അധ്യക്ഷന വഹിച്ചു . ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സെയ്ത് പുഴക്കര , മെമ്പർമാരായ അബൂതാഹിർ, ഹുസ്സൈൻ പാടത്ത കായിൽ , മുസ്തഫ മുക്രിയത്ത് , ശരീഫ മുഹമ്മദ്, റസ്ലത്ത് സക്കീർ എന്നിവർ സംസാരിച്ചു. '
മലപ്പുറം ജില്ലയില ഏഴ് തീരദേശ പഞ്ചായത്തും , മൂന്ന് മുനിസിപ്പാലിറ്റികളും , ഇരുപത്തിമൂന്ന് മത്സ്യ ഗ്രാമങ്ങളുൾപ്പെടെ 70 കിലോമീറ്റർ കടലോര പ്രദേശമാണ് ഫിഷറീസ് വകുപ്പും പഞ്ചായത്തും ചേർന്ന് നടത്തിയ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയിലൂടെ ക്ലീൻ ചെയ്തിരിക്കുന്നത് . പഞ്ചായത്തിലെ ജന പ്രതിനിധികൾ , ആരോഗ്യ വകുപ്പിലെ പ്രവർത്തകർ, ഹരിത കർമ്മസേന അംഗങ്ങൾ , സാമൂഹ്യ - സന്നദ്ധ പ്രവർത്തകർ , എംടിഎം കോളേജിലെ എൻ എസ് എസ് വളണ്ടിയർമാർ തുടങ്ങി വിവിധ മേഖലകളിലെ നൂറ്റി അമ്പതിൽ പരം വളണ്ടിയർമാർ പങ്കെടുത്തു . അസിസ്റ്റൻ്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അംജദ് കെ. പി. ഒ സ്വാഗതവും , പുനർഗേഹം മോട്ടിവേറ്റർ ഫാരിഹ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments